കൊല്ലാട് പാറയില്‍ ലീലാമ്മ ചാണ്ടി (77) നിര്യാതയായി

08:44am 25/5/2016
– സജി കരിമ്പന്നൂര്‍
Manju-Warrier-in-Vetta-movie-(6)9860

Newsimg1_5875419
ടെക്‌­സസ്, സ്റ്റാഫോര്‍ഡ്: പരേതനായ കൊല്ലാട് പാറയില്‍ വറുഗീസ് ചാണ്ടിയുടെ ഭാര്യ ലീലാമ്മ ചാണ്ടി (77) ടെക്‌­സാസിലുള്ള മകന്‍ മനോജ് ചാണ്ടിയുടെ (കൊച്ചുമോന്‍) ഭവനത്തില്‍ വെച്ച് നിര്യാതയായി.

ആലുവ പാലക്കളത്തില്‍ കുടുംബാംഗമാണ്. ദീര്‍ഘകാലമായി അമേരിക്കയിലാണു. സ്റ്റാഫോര്‍ഡ് സെന്റ് തോമസ് ഓര്‍ത്തഡോക്‌­സ് ദേവാലയത്തിന്റെ ആദ്ധ്യാത്മിക കാര്യങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്നു.

കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌­ട്രേറ്റ് മോന്‍സി.പി. അലക്‌­സാണ്ടര്‍, മനോജ് ചാണ്ടി (ടെക്‌­സാസ്) ലൗലിമോള്‍ കീരിക്കാട്ട് (ടെക്‌­സാസ്) എന്നിവര്‍ മക്കളും, പ്രേമ മോന്‍സി, മാത്യു കീരിക്കാട്ട്, പ്രിയാ മനോജ്, എന്നിവര്‍ മരുമക്കളുമാണ്.

സെന്റ് തോമസ് ഓര്‍ത്തഡോക്‌­സ് ചര്‍ച്ചില്‍ (2411, ഫിഫ്ത് സ്ട്രീറ്റ്, സ്റ്റാഫോര്‍ഡ്, ടെക്‌­സാസ്, 77477) ­ല്‍ വെച്ച് മെയ് 25-ന് 6 മുതല്‍ 9 വരെ വേക്ക് സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് മൃതദേഹം നാട്ടില്‍ എത്തിക്കുന്നതും, അടക്ക ശുശ്രൂഷകള്‍ മാതൃദേവാലയമായ കൊല്ലാട് വെച്ച് നടത്തുന്നതുമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു കീരിക്കാട്ട് ­ 832­798­1173, മനോജ് (കൊച്ചുമോന്‍) ­ 832­428­2848, ലീലാമ്മ ഇട്ടിക്കുഞ്ഞ് ­ 832­643­9851, സജി കരിമ്പന്നൂര്‍ ­ 813­263­6302