കൊളംബസില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി

02:22 pm 20/9/2016

– ജിഷ ജോസഫ്
Newsimg1_2595950
ഒഹായോ: കൊളംബസ് സീറോ മലബാര്‍ മിഷന്റെ മദ്ധ്യസ്ഥയായ പരി. കന്യാമറിയത്തിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 18-നു ഭക്തിനിര്‍ഭരമായി കൊണ്ടാടി. ചിക്കാഗോ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത് 40 പ്രസുദേന്തിമാരായിരുന്നു.

പരിശുദ്ധ കന്യാമറിയത്തിന്റേയും, ഭാരതത്തില്‍ നിന്നുള്ള വിശുദ്ധരുടേയും രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും, ഊട്ടുനേര്‍ച്ചയിലും അനേകം പേര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമാക്കി. മാര്‍ ജോയി ആലപ്പാട്ട് എല്ലാവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഈവര്‍ഷം “കൊളംബസ് നസ്രാണി അവാര്‍ഡ്’ നേടിയ മിസ് ഷിംഷ മനോജിനെ വേദിയില്‍ ആദരിച്ചു. പി.ആര്‍.ഒ ജിഷ ജോസഫ് അറിയിച്ചതാണി­ത്.