കൊളംബസില്‍ തിരുനാള്‍ സെപ്റ്റംബര്‍ 18-ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

08:17 am 17/9/2016

Newsimg1_54350775
ഒഹായോ: കൊളംബസ് സീറോ മലബാര്‍ മിഷന്റെ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാകാമറിയത്തിന്റെ തിരുനാളും, ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ ഇടയ സന്ദര്‍ശനവും സെപ്റ്റംബര്‍ 18-നു നടത്തപ്പെടുന്നു.

തിരുനാളിന്റെ ക്രമീകരണങ്ങള്‍ക്കായി നാല്‍പ്പത് അംഗ കമ്മിറ്റിക്ക് മിഷന്‍ ഡയറക്ടര്‍ രൂപം നല്‍കി. ജില്‍സണ്‍ ജോസ്, റോയ് ജോണ്‍ (ട്രസ്റ്റിമാര്‍), ജോസഫ്, ബെന്നി (ജനറല്‍ കണ്‍വീനര്‍മാര്‍), അശ്വല്‍ (കള്‍ച്ചറല്‍ പ്രോഗ്രാം), ദീപു ജോസഫ് (സൗണ്ട്), അജീഷ് (ഫുഡ്), ജെറിന്‍ (ലിറ്റര്‍ജി), പ്രിന്‍സ് പട്ടാണി (റിസപ്ഷന്‍), സോണി (ഗായകസംഘം), ദിവ്യ ഷിനോ, അബ്രഹാം തോമസ് (ഡെക്കറേഷന്‍), സോണല്‍, റോബിന്‍സ് (പബ്ലിസിറ്റി) എന്നിവരും, ഇവര്‍ക്ക് കീഴില്‍ സബ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്ന 40 പ്രസദേന്തിമാരുടെ പ്രസുദേന്തി വാഴ്ച തിരുനാള്‍ ദിനത്തില്‍ നടക്കുന്നതാണ്. തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും ക്ഷണിക്കുന്നു. പി.ആര്‍.ഒ ജിഷ ജോസഫ് അറിയിച്ചതാണിത്.