കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു

02.13 am 31/10/2016
bird_2410
കോട്ടയം: കോട്ടയം ജില്ലയിൽ പക്ഷിപ്പനിബാധ സ്‌ഥിരീകരിച്ചു. അയ്മനം, ആർപ്പൂക്കര എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചിരിക്കുന്നത്. ഇവിടെനിന്നു ശേഖരിച്ച സാമ്പിളുകൾ പോസിറ്റീവാണെന്നു കണ്ടെത്തി. എച്ച്5എൻ8 വൈറസാണ് ഇവിടങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. ഇവ പക്ഷികളിൽനിന്നു പക്ഷികളിലേക്കു മാത്രമേ പടരൂ എന്നാണ് വിദഗ്ധർ വ്യക്‌തമാക്കുന്നത്. ഭോപ്പാലിലെ ലാബിലാണ് പരിശോധന നടത്തിയത്.

രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്ന് പരിഹാരനടപടികൾ ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച കോട്ടയം കളക്ടറേറ്റിൽ യോഗം വിളിച്ചിട്ടുണ്ട്.