കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെ പിന്തുണച്ച് പി.സി.ചാക്കോ

09.58 PM 01-09-2016
pcchacko_0109016
കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെ പിന്തുണച്ച് എഐസിസി വക്താവ് പി.സി.ചാക്കോ രംഗത്ത്. ഗ്രൂപ്പുകള്‍ നല്ലതാണെന്നു അദ്ദേഹം പറഞ്ഞു. സമാന മനസുള്ളവര്‍ ഒന്നിച്ചു ചേരുമ്പോഴാണ് ഗ്രൂപ്പുകള്‍ ഉണ്ടടാകുന്നത്. ഇതില്‍ തെറ്റില്ല.
കോണ്‍ഗ്രസിലായത് കൊണ്ടാണ് ബല്‍റാമിനു കാര്യങ്ങള്‍ തുറന്നു പറയാന്‍ പറ്റുന്നതെന്നും. ബല്‍റാമിന്റെ പ്രസ്താവനയോട് യോജിക്കാനോ വിയോജിക്കാനോ താനില്ലെന്നും ചാക്കോ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉടച്ചുവാര്‍ക്കലുകള്‍ക്ക് സമയമായെന്നു വ്യക്തമായ സന്ദേശം നല്‍കി, കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന കെഎസ്‌യുവിന്റെ സമാന്തര രീതിയിലുള്ള അംഗത്വ വിതരണ പരിപാടിയില്‍ സംസാരിക്കവെയാണ് ബല്‍റാം നേതൃത്വത്തെ ഉന്നംവച്ച് സംസാരിച്ചത്. കോണ്‍ഗ്രസില്‍ പുതുതലമുറയ്ക്കു വളരാനുള്ള സഹചര്യം ഉണ്ടാകുന്നില്ലെന്നും തലമുറമാറ്റം അനിവാര്യമാണെന്നും ബല്‍റാം അഭിപ്രായപ്പെട്ടിരുന്നു.
കോണ്‍ഗ്രസിന്റെ വാലില്‍ കെട്ടുന്ന പോഷക സംഘടനയല്ല കെഎസ്‌യു എന്നും കോണ്‍ഗ്രസിനെ ആശയപരമായി നവീകരിക്കേണ്ടതുണ്ടന്നും പറഞ്ഞ ബല്‍റാം കെഎസ്‌യുവിലെ ആഭ്യന്തര നവീകരണത്തിനു കോണ്‍ഗ്രസിലെ വിഭാഗീയത തടസമാകുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു.