കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി

05:04pm 09/04/2016
download
തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. കയ്പമംഗലം സീറ്റ് ആര്‍.എസ്.പിക്ക് തന്നെ നല്‍കും. ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാനും ദേവികുളത്ത് എ.കെ. മണിയും മത്സരിക്കും. ദേവികുളത്ത് ആര്‍. രാജാറാമിന് പകരമാണ് എ.കെ. മണിയെ മത്സരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഹൈകമാന്‍ഡ് നടത്തുമെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.

സീറ്റ് വിഷയത്തില്‍ ഐ.എന്‍.ടി.യു.സി പ്രസിഡന്റ് ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തിവരികയാണെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും സുധീരന്‍ പറഞ്ഞു. കല്യാശേരിയില്‍ അമൃത രാമകൃഷ്ണന്‍, കാഞ്ഞങ്ങാട് ധന്യ സുരേഷ്, പയ്യന്നൂര്‍ സാജിദ് മൗവല്‍ എന്നിവര്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥികള്‍. പ്രചാരണം തുടങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥികളെ മാറ്റുന്നത്. പലയിടത്തും ശക്തരായ സ്ഥാനാര്‍ഥികളല്ല മത്സരരംഗത്തുള്ളതെന്ന പ്രദേശിക ഘടകങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സ്ഥാനാര്‍ഥി പട്ടികയില്‍ മാറ്റം വരുത്തിയത്.