10:20 AM 08/06/2016
കാലിഫോർണിയ: കോപ അമേരിക്ക ഫുട്ബാളിൽ കൊളംബിയ ക്വാർട്ടർ ഫൈനലിലെത്തി. പരാഗ്വയെ 2-1ന് തോൽപിച്ചാണ് കൊളംബിയ ക്വാർട്ടറിലേക്ക് മുന്നേറിയത്. 12ാം മിനിറ്റിൽ കാർലോസ് ബക്കയും 30ാം മിനിറ്റിൽ സൂപ്പർ താരം ജെയിംസ് റോഡ്രിഗസുമാണ് ഗോൾ നേടിയത്. 71ാം മിനിറ്റിൽ വിക്ടർ അയാല പരഗ്വേയുടെ മറുപടി ഗോൾ നേടി.