കോയിപ്പുറം മട്ടയ്ക്കല്‍ കുടുംബയോഗം ആഗോള സംഗമ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി

03.29 PM 18-05-2016
kudumbayogam_pic1
ജോയിച്ചന്‍ പുതുക്കുളം

ഡാളസ്: കോയിപ്പുറം മട്ടയ്ക്കല്‍ കുടുംബയോഗം അമേരിക്കന്‍ ചാപ്റ്റര്‍ 2017 ഓഗസ്റ്റ് 11 മുതല്‍ 13 വരെ അമേരിക്കയിലെ ടെക്‌സസ് ക്യാമ്പ് ലോണ്‍സ്റ്റാര്‍ സെന്ററില്‍ വച്ചു നടത്തുന്ന ആഗോള സംഗമ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ഡാളസിലെ റിട്ട്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ വച്ച് നടത്തി. സെക്രട്ടറി അലക്‌സാണ്ടര്‍ തോമസ് ക്യാമ്പിനെപ്പറ്റി വിശദീകരിക്കുകയുണ്ടായി.

പ്രസ്തുത സമ്മേളനത്തില്‍ പ്രസാദ് മാത്യു കുറ്റിക്കാടിനു (ഇന്ത്യ) കുടുംബയോഗം പ്രസിഡന്റ് ജയിംസ് മാത്യു ചെമ്പനാല്‍ ആദ്യ രജിസ്‌ട്രേഷന്‍ നല്‍കി നിര്‍വഹിച്ചു. സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും അബുദാബിയില്‍ നിന്നും കാനഡയില്‍ നിന്നും, അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.

കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളായി പി.എം. മാത്യു. ചാക്കോ മാത്തുക്കുട്ടി (ഹൂസ്റ്റണ്‍), വര്‍ഗീസ് ജോണ്‍ (ഡാളസ്), ഏബ്രഹാം കോശി (കാനഡ), ഷിബു ഈശോ (കാലിഫോര്‍ണിയ), ഏബ്രഹാം കെ. ഏബ്രഹാം (ഇല്ലിനോയിസ്), ജോര്‍ജ് കെ. മത്തായി (ഇന്ത്യാന), രാജന്‍ കെ. ജോര്‍ജ് (നോര്‍ത്ത് കരോളിന),ഷാജി വര്‍ഗീസ്, അജി ജേക്കബ് (ഫ്‌ളോറിഡ), വിക്ടര്‍ കുറ്റിക്കാട്ട് (മേരിലാന്റ്), തമ്പി പി. തോമസ് (ന്യൂ ഓര്‍ലിയന്‍സ്), ബിജു ദാനിയേല്‍ (ടെന്നസി), ഫിന്നി ഏബ്രഹാം (ഒക്കലഹോമ) എന്നിവരെ തെരഞ്ഞെടുത്തു.

മുന്‍ പ്രസിഡന്റ് ജേക്കബ് വര്‍ഗീസ്, സെക്രട്ടറി വിജി ചെമ്പനാല്‍, ജോയിന്റ് സെക്രട്ടറി മാത്യു വര്‍ഗീസ് കയ്യാലയ്ക്കകത്ത്, യൂത്ത് കോര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ ഫിലിപ്പോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. പാസ്റ്റര്‍ ജേക്കബ് ജോര്‍ജിന്റെ (ഇന്ത്യ) പ്രാര്‍ത്ഥനയോടുകൂടി യോഗം സമാപിച്ചു.