കോര്‍പ്പറേഷന്‍ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം എടുക്കുന്നത് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് എളമക്കര ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ കലൂര്‍ പതിനാറാം ഹെല്‍ത്ത് സര്‍ക്കിളിലെ ഓഫീസ് ഉപരോധിച്ചു

09:55am 05/8/2016
download (8)

കൊച്ചി:കലൂര്‍ മേഖലാ ഓഫീസില്‍ പ്ലാസ്റ്റിക് മാലിന്യം അടങ്ങുന്ന കിറ്റുകളുമായി എത്തിയാണ ്ഉപരോധ സമരം നടത്തിയത്.കോര്‍പ്പറേഷന്‍ പ്ലാസ്റ്റിക് മാലിന്യം എടുക്കുന്നത് പുനരാരംഭിക്കുമെന്ന് എച്ച്‌ഐ ഉറപ്പു നല്‍കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളികളുമായി രണ്ടുമണിക്കൂറിലധികം ഇവര്‍ ഓഫീസില്‍ കുത്തിയിരുന്നു. ഒന്നരസെന്റ് സ്ഥലസൗകര്യത്തില്‍ ജീവിക്കുന്ന തങ്ങള്‍ക്ക് ഖരമാലിന്യം സംസ്‌കരിക്കാന്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് അവര്‍ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ മാലിന്യശേഖരണം കോര്‍പ്പറേഷന്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് അവ വീട്ടില്‍ കെട്ടികിടക്കുകയാണെന്നും കൊച്ചു കുട്ടികളടക്കം ഡങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികളുടെ ഭീഷണിയിലാണെന്നും അവര്‍ പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ പ്ലാസ്റ്റിക് മാലിന്യവും ശേഖരിക്കാമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി കെ ഗിരി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. സിപിഐ എം സി അംഗം സി എ ഷക്കീര്‍, എല്‍ഡിഎഫ് കൗണ്‍സിലര്‍ ടി എസ് ജിമിനി,ഡി വൈ എഫ് ഐ എളമക്കര മേഖലാ സെക്രട്ടറി മുഹമ്മദ് ഷിബിലി ,എല്‍ ഡി എഫ് പ്രവര്‍ത്തകരായ കെ എം നസീര്‍, സജിനി തമ്പി, അഭിലാഷ് അക്ബര്‍, എന്‍ ബി ജോഷി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
ക്യാപ്ഷന്‍
കോര്‍പ്പറേഷന്‍ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം എടുക്കുന്നത് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് എളമക്കര ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ കലൂര്‍ പതിനാറാം ഹെല്‍ത്ത് സര്‍ക്കിളിലെ ഓഫീസില്‍ പ്ലാസ്റ്റിക് മാലിന്യം അടങ്ങുന്ന കിറ്റുകളുമായി എത്തി ഉപരോധസമരം നടത്തിയപ്പോള്‍

മാലിന്യനീക്കം നിരീക്ഷിക്കാന്‍ ശുചീകരണ മേല്‍നോട്ട സമിതിയെ വെയ്ക്കാന്‍ ഇന്നലെ മേയറുടെ അധ്യക്ഷതയില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 21 സര്‍ക്കിളുകളിലും മേല്‍നോട്ട സമിതികള്‍ നിലവില്‍ വരും. കൗണ്‍സിലര്‍മാര്‍, വ്യാപാരി വ്യവസായിയുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും പ്രതിനിധികള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചാണ് സമിതി രൂപീകരിക്കുന്നത്. ഇവരെ കൂടാതെ രാത്രി കാലങ്ങളില്‍ സ്‌ക്വാഡുകള്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങളും നടത്തും. പ്ലാസ്റ്റിക് കവറില്‍ മാലിന്യം കെട്ടി റോഡരുകില്‍ ഉപേക്ഷിക്കുന്നവരില്‍ നിന്ന് കോര്‍പ്പറേഷന്‍ പിഴ ഈടാക്കും.
അതേസമയം നിര്‍ത്തിവെച്ചിരുന്ന ഖര മാലിന്യ ശേഖരിക്കുന്നത് വ്യാഴാഴ്ച മുതല്‍ കോര്‍പ്പറേഷന്‍ പുനരാരംഭിച്ചതായി ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. വി കെ മിനിമോള്‍ പറഞ്ഞു. വ്യാഴാഴ്ച 44ലോഡ് പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്ത് എത്തിച്ചു. പ്ലാസ്റ്റിക് നിരോധനം ഒറ്റയടിക്ക് നടപ്പാക്കുന്നത് അപ്രായോഗികമായതിനാല്‍ നടപ്പാക്കിയ നഗരസഭകളിലെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുമെന്നും മിനിമോള്‍ പറഞ്ഞു. മിനിമോളെ കൂടാതെ കോര്‍പ്പറേഷന്‍ സെക്രട്ടറി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.