കോറല്‍സ്പ്രിംഗ്‌സ് സ്‌പൈക്കേഴ്‌സ് ക്ലബിന്റെ ഒമ്പതാമത് ദേശീയ വോളിബോള്‍ മത്സരം മെയ് 7-ന്

10:35am 5/5/2016
Newsimg1_73583168

മയാമി: വര്‍ഷംതോറും നടത്തിവരുന്ന കോറല്‍സ്പ്രിംഗ്‌സ് സ്‌പൈക്കേഴ്‌സ് ക്ലബിന്റെ ഒമ്പതാമത് ദേശീയ വോളിബോള്‍ മത്സരം മെയ് ഏഴാം തീയതി ശനിയാഴ്ച 11 മണിക്ക് കോറല്‍ സ്പ്രിംഗ്‌സ് ചാര്‍ട്ടര്‍ സ്കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള പ്രഗത്ഭരായ വോളിബോള്‍ താരങ്ങള്‍ അണിനിരക്കുന്ന ഈ മത്സര വേദിയിലേക്ക് എല്ലാ കായിക പ്രേമികളേയും സാദരം ക്ഷണിച്ചുകൊള്ളുന്നതായി ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. സംഗീതവാദ്യ ലഹരിയും ചെണ്ടമേളവും, അതോടൊപ്പം കേരളത്തനിമയുള്ള ബിരിയാണിയും മത്സരാന്തരീക്ഷത്തിന് മാറ്റുകൂട്ടുന്നു. ജോയി തോമസ് അറിയിച്ചതാണിത്.