കോഴിക്കോട് കോർപറേഷൻ മുൻ മേയർ സി. മുഹസിൻ അന്തരിച്ചു

09:22 pm 28/9/2016
download (12)
കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ മുൻ മേയർ സി. മുഹസിൻ അന്തരിച്ചു. വൈകീട്ട് എട്ടരയോടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1989ൽ കോഴിക്കോട് കോർപറേഷൻ മേയറായ മുഹസിൻ ജനതാദൾ കോഴിക്കോട് ജില്ലാ മുൻ പ്രസിഡന്‍റായിരുന്നു.

സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായി പൊതുരംഗത്തെത്തി. തുടർന്ന് ജനതാദൾ കോഴിക്കോട് ഒന്നാം നിയോജക മണ്ഡലം പ്രസിഡന്‍റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ജനതാദൾ പാർട്ടിയെ പ്രതിനിധീകരിച്ച് മേയറായ രാജ്യത്തെ ആദ്യ വ്യക്തിയാണ് മുഹസിൻ.

ഡങ്കൽ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽവാസം വരിച്ചു. ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.