കോഴിക്കോട് വെച്ച് മോദിയെ വധിക്കുമെന്ന് ബോംബ് ഭീഷണി

11:00AM 27/09/2016
images (4)
കോഴിക്കോട്: ബി.ജെ.പി നാഷണല്‍ കൗണ്‍സിലില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്കാണ് അജ്ഞാതന്‍റെ ഭീഷണി സന്ദേശം എത്തിയത്. ഇന്റെര്‍നെറ്റ് കോള്‍ മുഖേനെ ഗള്‍ഫില്‍ നിന്നായിരുന്നു സന്ദേശം എത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഫോണ്‍ നമ്പര്‍ പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തില്‍ നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസിനൊപ്പം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൂര്‍ണമായും ഹിന്ദിയിലായിരുന്നു ഭീഷണി എന്നും റിപ്പോർട്ടുണ്ട്.

നാഷണൽ കൗൺസിലുമായി ബന്ധപ്പെട്ട് രണ്ട് ദിവസമാണ് പ്രധാനമന്ത്രി കോഴിക്കോട്ട് ഉണ്ടായിരുന്നത്.