കോഴിക്കോഴ: മാണിക്കെതിരെ തെളിവുമായി വിജിലൻസ്

01:38:pm 26/9/2016
download (6)
കൊച്ചി: കോഴിക്കോഴ കേസിൽ മുന്‍മന്ത്രി കെഎം മാണിക്കെതിരെ ശക്തമായ തെളിവുമായി വിജിലൻസ് ഹൈക്കോടതിയിൽ. നികുതിപിരിവിന് മാണി സ്റ്റേ നൽകിയതിന്‍റെ ഫയൽ പിടിച്ചെടുത്തു. ഫയൽ ഹൈക്കോടതിക്ക് കൈമാറി. സത്യവാങ്മൂലത്തിനൊപ്പമാണ് തെളിവുകൾ. സത്യവാങ്മൂലത്തിന്‍റെ വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
മാണിയുടെ ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് റിക്കവറി നിർത്തിവച്ചത് എന്ന് രേഖകളില്‍ വ്യക്തമാണ്. തോംസണിന്‍റെ കേസിൽ സ്റ്റേ നൽകിയത് 62 കോടി രൂപയ്ക്കാണ്. 5 ലക്ഷം രൂപക്ക് മുകളിൽ സ്റ്റേ നൽകാൻ മുഖ്യമന്ത്രിക്ക് മാത്രമെ അധികാരമുള്ളൂ എന്നിരിക്കെയാണ് മാണിയുടെ ഉത്തരവ്