കോഹ്‌ലിയുടെ നായകത്വത്തെ വിമര്‍ശിച്ച് ഗാംഗുലി

09:33am 5/8/2016
download (2)
ന്യൂഡല്‍ഹി: വിരാട് കോലിയുടെ നായകത്വത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയിലായതിനെ തുടര്‍ന്നാണ് ഗാംഗുലിയുടെ വിമര്‍ശനം. ബൗളര്‍മാരെ വിനിയോഗിച്ചതില്‍ കോഹ്്‌ലിക്കു പിഴവു പറ്റിയെന്നും മുന്‍ നായകന്‍ വിമര്‍ശിക്കുന്നു.

അശ്വിന്‍ ഇന്ത്യയുടെ പ്രധാന ബൗളറാണ്. അദ്ദേഹം വിക്കറ്റെടുക്കുകയും റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്യുന്നു. ടെസ്റ്റിന്റെ അവസാന ദിവസം പിച്ച് പുതുമയുള്ളതായിരുന്നു. അങ്ങനെയുള്ളപ്പോള്‍ അശ്വിനെക്കൊണ്്ടായിരുന്നു ബൗളിംഗ് ആരംഭിക്കേണ്്ടിയിരുന്നത്. കോലി ഉമേഷ് യാദവിനെ കൂടുതലായി ഉപയോഗിക്കുന്നില്ല. അദ്ദേഹം 12 ഓവര്‍ മാത്രമാണ് ബൗള്‍ ചെയ്തത്. അഞ്ചു ബൗളര്‍മാരുമായി കളിക്കാനിറങ്ങുമ്പോള്‍ ഒരാള്‍ നിറംമങ്ങുന്നതു സ്വാഭാവികമാണ്. എന്നാല്‍ ഉമേഷ് യാദവിനെ വിക്കറ്റ് ടേക്കിംഗ് ബൗളര്‍ എന്ന നിലയിലേക്കു വളര്‍ത്താന്‍ ശ്രമിക്കുകയാണു വേണ്്ടത്. അദ്ദേഹത്തിന് അതിനുള്ള കഴിവുണ്്ട്- ഗാംഗുലി പറഞ്ഞു. എന്നിരുന്നാലും വിന്‍ഡീസ് ബാറ്റിംഗ് നിരയെ പുകഴ്ത്താനും ഗാംഗുലി മറന്നില്ല.

നാലു വിക്കറ്റിനു 48 റണ്‍സ് എന്ന നിലയില്‍നിന്നു പൊരുതിയ വിന്‍ഡീസ് ആറിന് 388 എന്ന നിലയില്‍ അവസാനദിവസം സമനില പിടിച്ചുവാങ്ങുകയായിരുന്നു. ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0നു മുന്നിലാണ്.