ക്യാന്‍സറിനെ തുരത്താന്‍ സ്വര്‍ണം കൊണ്ട് ഒരു നാനോടെക്‌നോളജി

10.21 PM 27/10/2016
cancernews_pic1
ജോയിച്ചന്‍ പുതുക്കുളം
അതി സൂക്ഷ്മമായ സ്വര്‍ണ പദാര്‍ഥങ്ങള്‍ക്ക് (ഗോള്‍ഡ് നാനോപാര്‍റ്റിക്ലസ്) പാന്‍ക്രിയാറ്റിക് കാന്‍സര്‍ പടരുന്നത് തടയാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ വംശജരടങ്ങുന്ന ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍.
നാലു വര്‍ഷത്തോളമായി കോശങ്ങളിലും, എലികളിലും നടത്തിയ പരീക്ഷണങ്ങളാല്‍ ഇത് തെളിയിച്ചിരിക്കുന്നത്. ഒക്കലഹോമ യൂണിവേഴ്‌സിറ്റി, മൗണ്ട് സീനായ് മെഡിസിന്‍, മായോ ക്ലിനിക്, മിസോറി യൂണിവേഴ്‌സിറ്റി തുടങ്ങിയ മികച്ച അക്കാഡമിക് ഗവേഷണ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന പതിനഞ്ചോളം ശാസ്ത്രജ്ഞര്‍ ചേര്‍ന്നനാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. തീര്‍ത്തും സുക്ഷമമായ സ്വര്‍ണ പദാര്‍ത്ഥങ്ങള്‍ നിലവിലുള്ള ഒരു മരുന്നുകള്‍ക്കും കടന്നു ചെല്ലാന്‍ പറ്റാത്ത ഖരകോശങ്ങളെ വിഭജിക്കാനും കാന്‍സര്‍ പൂര്‍ണമായി ഇല്ലാതാക്കാനും സാധിച്ചതായി കണ്ടു പിടിച്ചിരിക്കുന്നു. ആയുര്‍വേദങ്ങളിലും ആള്‍ട്ടര്‍നേറ്റീവ് മെഡിസിനിലെ സ്വര്‍ണം, വെള്ളി മുതലായ ലോഹങ്ങള്‍ക്കു രോഗങ്ങളെ ചെറുക്കന്‍ കഴിവുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതാദ്യമായാണ് പാന്‍ക്രിയാറ്റിക് ക്യാന്‌സറിന് ഫലപ്രദമായ ഒരു ചികിത്സാരീതി കണ്ടുപിടിച്ചിരിക്കുന്നത്.
പരീക്ഷണത്തിനു വിധേയമാക്കപ്പട്ട എലികളിലൊന്നും ടോക്‌സിസിറ്റി കണ്ടെത്തിയില്ല എന്നതും ശ്രദ്ധേയമാണ്. ബിയോഇന്‍ഫോര്‍മാറ്റിക്‌സ്, ബിയോടെക്‌നോളജി, ബിയോചെമിസ്ട്രയ്, നാനോടെക്‌നോളജി, നാനോമെഡിസിന്‍, മെഡിസിനാല്‍ കെമിസ്ട്രി തുടങ്ങിയ നൂതന ശാസ്ത്ര രീതികള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയിക്കുന്നത്. മലയാളിയും കേരളത്തിലെ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സര്‍വകലാശാലകളിലെ മുന്‍ വിദ്യാര്ഥിയുമായിരുന്ന ഡോ. ഷമീര്‍ ഖാദര്‍ ആണ് ബിയോഇന്‍ഫോര്മാറ്റിക്‌സ് അനാലിസിസ് നടത്തിയത്. തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ ആണ് ഡോ. ഷമീര്‍ ഖാദറിന്റ്റെ സ്വദേശം. കുന്നംകുളം ബഥനി ഹൈസ്‌കൂള്‍, ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളേജ്, ങഅഇഎഅടഠ തിരുവല്ല, NCBS-TIFR ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2010 മുതല്‍ മായോ ക്ക്‌ലിനിക്കിലും തുടര്‍ന്ന്‌ന് 2014 മുതല്‍ ന്യൂയോര്‍ക്കില്‍ മൗണ്ട് സീനായ് മെഡിക്കല്‍ സെന്ററില്‍ സീനിയര്‍ സയന്റിസ്റ്റ്, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നി പദവികളില്‍ സേവനം അനുഷ്ഠിക്കുന്നു.
അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയിയുടെ അഇട നാനോ എന്ന സയന്റിഫിക് ജേര്‍ണലില്‍ കണ്ടുപിടിത്തം വിശദമായി രേഖ പെടുത്തിയിരിക്കുന്നത്. ഈ ലിങ്കില്‍ ലഭ്യം ആണ്: http://pubs.acs.org/doi/abs/10.1021/acsnano.6b02231.

തീര്‍ത്തും അപകടകാരിയായ കാന്‍സറാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. അസുഖം കണ്ടെത്താനുള്ള താമസവും ഫലപ്രദമായ ചികിത്സ രീതികളുടെ ആബാഭവവും കാരണം രോഗികള്‍ പെട്ടന്നു മരണപ്പെടാന്‍ സാധ്യത ഉള്ള അര്‍ബുദങ്ങളില്‍ ഒന്നാണ്. അമേരിക്കയിലെ ആപ്പിള്‍ കമ്പ്യൂട്ടറിന്റെ സ്ഥാപകനായ സ്റ്റീവ് ജോസ്ബിനു പാന്‍ക്രിയാറ്റിക് കാന്‍സര്‍ സ്ഥീരീകരിക്ക പെട്ടിരുന്നു. ഗോള്‍ഡ് നാനോപാര്‍ട്ടഇക്കിള്‍സ് കൊണ്ട് ഈ ക്യാന്‍സറിനെ തുരത്താം എന്നത് പാശ്ചാത്യ മാധ്യമങ്ങള്‍ വളരെ പ്രത്യാശയോടെ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു. എ. നസീര്‍ അറിയിച്ചതാണിത്.