ക്രിക്കറ്റ്​ താരത്തെ ഇറക്കി മടങ്ങിയ ഹെലികോപ്​റ്റർ തകർന്ന്​ ഒരാൾ മരിച്ചു

11;08 AM 17/09/2016
images (1)
ധാക്ക: ബംഗ്ലാദേശ്​ ക്രിക്കറ്റ്​ താരം ഷാകിബ്​ അൽ ഹസനെയും ഭാര്യ അഹ്​മദ്​ ഷിഷിറിനെയും ഇറക്കി മടങ്ങിയ ഹെലികോപ്​റ്റർ തകർന്ന്​ വീണ്​ ഒരാൾ മരിക്കുകയും നാലു പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. പരസ്യ ഷൂട്ടിങ്ങിനായി രാവിലെ 9.30ന്​ ക്രിക്കറ്റ്​ താരത്തിനെ കോക്​സ്​ ബസാറിലെ റോയൽ തുലിപ്​ റിസോർട്ടിലിറക്കി ധാക്കയിലേക്ക്​ മടങ്ങവെ ഇനാനി ബീച്ചിനടുത്തായിരുന്നു അപകടം​.

സംഭവത്തിൽ ഷാകിബ്​ നടുക്കം രേഖപ്പെടുത്തി. ധാക്ക സ്വദേശിയായ ഷാ ആലമാണ്​ മരിച്ചത്​. ​ൈപലറ്റും വിങ്​ കമാൻഡർ ഷഫീഖുൽ ഇസ്​ലാമും ഉൾപ്പെടെ നാലുപേർ ചികിത്സയിലാണ്​.