ക്രിക്കറ്റ് കമന്‍റേറ്റര്‍ ടോണി കൂസിയര്‍ അന്തരിച്ചു

11:25am AM 12/05/2016
_89663985_tony_cozier_bbc

ബാര്‍ബഡോസ്: പ്രമുഖ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് കമന്‍റേറ്റര്‍ ടോണി കൂസിയര്‍ (75) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ടി.വി, റേഡിയോ കമന്‍ററികളില്‍ അഗ്രഗണ്യനായ അദ്ദേഹം ‘വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റി’ന്‍റെ ശബ്ദം എന്നാണ് അറിയപ്പെട്ടിരുന്നത്. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

കോസിയറുടെ മരണത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അനുശോചിച്ചു. ടോണി കോസിയര്‍ ക്രിക്കറ്റിലെ മഹത്തായ ശബ്ദമായിരുന്നെന്നും അദ്ദേഹത്തിന്‍റെ മരണം ക്രിക്കറ്റ് സമൂഹത്തിന് കനത്ത നഷ്ടമാണെന്നും ഐ.സി.സി ട്വീറ്റ് ചെയ്തു.

1940 ല്‍ ബ്രിഡ്ജ്ടൗണിലാണ് ടോണി ജനിച്ചത്. 1966 ലാണ് കമന്‍റേറ്ററായി അരങ്ങേറ്റം കുറിച്ചത്.