ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ റോക്‌ലാന്‍ഡില്‍ നവംബര്‍ 27 ന്

07:44 am 26/11/2016

– ജോസഫ് ഇടിക്കുള
Newsimg1_28692032
ന്യൂയോര്‍ക്ക് : ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ (സി ആര്‍ എഫ്) ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷന്‍ 2016 നവംബര്‍ 27 ഞായറാഴ്ച വൈകിട്ട് ന്യൂ യോര്‍ക്കില്‍ റോക്‌ലാന്‍ഡില്‍ വച്ച് നടത്തപ്പെടുന്നു. സാജു കുര്യാക്കോസ് ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്, . പ്രൊഫെസ്സര്‍ എം വൈ യോഹന്നാന്‍ നേരിട്ടു നല്‍കുന്ന ഓണ്‍ലൈന്‍ മെസ്സേജും അതാതു കണ്‍വന്‍ഷനുകളില്‍ ഉണ്ടായിരിക്കും.

പ്രൊഫെസ്സര്‍ എം വൈ യോഹന്നാന്‍ ( മുന്‍ പ്രിന്‍സിപ്പല്‍ കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് കോളേജ്) നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് എന്ന പ്രസ്ഥാനം കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്, ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരാനുള്ള സുവിശേ മഹാ യോഗത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : എബി തോമസ് 973 641 6260. വി ഗീവര്‍ഗീസ് 845 268 4436. ബേബി വര്‍ഗീസ് 845 268 0338.