ക്രിസ്ത്യന്‍ സംഗീത നിശ ഡാലസില്‍ സെപ്റ്റംബര്‍ 25 ന്

07:48 am 14/9/2016

– പി. പി. ചെറിയാന്‍
Newsimg1_64280416
കരോള്‍ട്ടന്‍(ഡാലസ്): ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 25 ഞായര്‍ വൈകിട്ട് 6.30 മുതല്‍ ഡാലസില്‍ ക്രിസ്ത്യന്‍ സംഗീത നിശ സംഘടിപ്പിക്കുന്നു. കരോള്‍ട്ടണ്‍ ഡന്റല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ബൈബിള്‍ ചാപ്പല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗാനശുശ്രൂഷക്ക് സുപ്രസിദ്ധ ക്രിസ്ത്യന്‍ ഗായകന്‍ മാത്യു ജോണ്‍, മ്യൂസിക് ഡയറക്ടര്‍ സുനില്‍ സോളമന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. പ്രവേശനം സൗജന്യമാണ്.

ശ്രുതി മധുരമായ ഗാനങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി സംഗീത ആല്‍ബങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുളള മാത്യു ജോണും സംഗീത സംവിധാനത്തില്‍ നിരവധി പ്രശംസകള്‍ നേടിയിട്ടുളള സുനില്‍ സോളമനും ഒത്തു ചേരുന്ന അനുഗ്രഹീത സംഗീത സായാഹ്നത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോര്‍ജ് കുര്യന്‍ : 214 728 0430 ജിജി തോമസ് : 214 675 3628