10:10am 5/8/2016
അബുജ: ദേവാലയങ്ങള്‍ ബോംബുവച്ചു തകര്‍ക്കുമെന്നും ക്രിസ്ത്യാനികളെ ഇല്ലായ്മ ചെയ്യുമെന്നും നൈജീരിയന്‍ ഭീകരവാദ ഗ്രൂപ്പായ ബൊക്കോ ഹറാമിന്റെ പുതിയ തലവന്‍ അബു മുസാബ് അല്‍ ബര്‍നാവി പറഞ്ഞു. ജനത്തെ ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. കാരുണ്യ പ്രവര്‍ത്തികളെന്നു പറഞ്ഞ് സ്വീകരിക്കുന്ന പണം അതിനായിട്ടാണ് ഉപയോഗിക്കുന്നതെന്നും ഇസ്!ലാമിക് സ്‌റ്റേറ്റ് (ഐഎസ്) മുഖപത്രമായ അല്‍ നാബയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ബര്‍നാവി പറഞ്ഞു.
യുദ്ധത്തില്‍ അകപ്പെടുന്നവര്‍ക്ക് ആഹാരവും താമസവും നല്‍കി കുട്ടികളെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കുകയാണ്. നൈജീരിയയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ക്രിസ്ത്യാനികളെക്കാളും കൂടുതലായി മുസ്!ലിംകളാണ് കൊല്ലപ്പെടുന്നത്. ബൊക്കോ ഹറാം യുദ്ധതന്ത്രങ്ങളില്‍ മാറ്റം വരുത്തുകയാണ്. ക്രിസ്ത്യാനികളെ കൊലപ്പെടുത്തുന്നതിനാണ് ഇനി കൂടുതലും ശ്രദ്ധചെലുത്തുകയെന്നും അല്‍ ബര്‍നാവി പറഞ്ഞു.
മുസ്ലിംകളുടെ പള്ളികള്‍ക്കും അവരുപയോഗിക്കുന്ന മാര്‍ക്കറ്റുകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.