ക്രിസ്റ്റോസ് എക്ട്രാവെഗന്‍സ -16: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

09:55am 24/6/2016

Newsimg1_6088230
ഫിലാഡല്‍ഫിയ: വര്‍ഷംതോറും നടത്തിവരാറുള്ള ഫിലാഡല്‍ഫിയ ക്രിസ്റ്റോസ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ഈവര്‍ഷത്തെ കാര്‍ണിവല്‍- ഫുഡ് ഫെസ്റ്റിവലുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 9999 ഗാന്‍ട്രി റോഡ്, ഫിലാഡല്‍ഫിയ, പി.എ 19115-ലുള്ള ക്രിസ്റ്റോസ് ചര്‍ച്ചില്‍ വച്ചു 2016 ജൂണ്‍ 25-നു ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 7 മണി വരെ നടത്തപ്പെടുന്ന ഈവര്‍ഷത്തെ എക്്ട്രാവെഗന്‍സയില്‍ അതിവിപുലമായ പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.