ക്രിസ്‌റ്റോസ് മാര്‍ത്തോമ്മാ പളളി: പുതിയ ദേവാലയത്തിന്റെ തറക്കല്ലിടീല്‍ നിര്‍വ്വഹിച്ചു, പണി പുരോഗമിക്കുന്ന

09:58 am 27/8/2016

Newsimg1_29173110

ഫിലാഡല്‍ഫിയ: ക്രിസ്‌റ്റോസ് മാര്‍ത്തോമ്മാ പളളി നോര്‍ത്ത് ­ ഈസ്റ്റ് ഫിലാഡല്‍ഫിയയില്‍ പുതുതായി പണി കഴിപ്പിക്കുന്ന ദേവാലയതിന്റെ തറക്കല്ലിടീല്‍ ശുശ്രുഷ 2016 ജൂലൈ 24 ന് ഞായറാഴ്ച വൈകിട്ട് 7 മണിക്ക് മാര്‍ത്തോമ്മാ അമേരിക്ക ­ യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റെവ. ഡോ. ഐസക്ക് മാര്‍ ഫിലെക്‌സിനോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു.

മാര്‍ത്തോമാ കുന്നംകുളം ­ മലബാര്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പ റൈറ്റ് റെവ. ഡോ. തോമസ് മാര്‍ തീത്തോസ് തിരുമേനിയും, ഇടവക വികാരി റവ. വര്‍ഗീസ് കെ. തോമസ്, ക്ലര്‍ജി വൈസ് പ്രസിഡന്റ് റവ. എം . ജോണ്‍, റെവ. ബിനു ശാമുവേല്‍, റവ. റെജി തോമസ്, റവ. ജിജു ജോണ്‍, യൂത്ത് ചാപ്ലിന്‍ റവ. ഡെന്നിസ് ഏബ്രഹാം എന്നീ പട്ടക്കാരും ഈ ശുശ്രുഷക്ക് കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് അനേകം വിശ്വാസികളുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥനയുടെ അകമ്പടിയോടെ അഭിവന്ദ്യ തിരുമേനി റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലെക്‌സിനോസ് എപ്പിസ്‌ക്കോപ്പ പുതിയ പള്ളിയുടെ ശിലാസ്ഥാപനം നടത്തി.
ശുശ്രുഷകള്‍ക്കു ശേഷം നടന്ന ലളിതമായ ചടങ്ങ് റൈറ്റ് റവ. ഡോ. തോമസ് മാര്‍ തീത്തോസ് തിരുമേനിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു. ഇടവക വികാരി റെവ. വര്‍ഗീസ് കെ. തോമസ് ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. അധ്യക്ഷ പ്രസംഗത്തില്‍ അഭിവന്ദ്യ ഫിലെക്‌സിനോസ് തിരുമേനി പള്ളിപണി വേഗം പൂര്‍ത്തീകരിക്കാന്‍ സാധിക്കട്ടെയെന്നു പ്രത്യാശ പ്രകടിപ്പിക്കുകയും ക്രിസ്‌റ്റോസ് കൂട്ടായ്മ വളര്‍ന്നു വലുതാകട്ടെയെന്നു ആശംസിക്കുകയും ചെയ്തു. ആശംസാപ്രസംഗത്തില്‍ അഭിവന്ദ്യ തീത്തോസ് തിരുമേനി പുതിയ പള്ളി എല്ലാവരുടെയും അനുഗ്രഹപൂര്‍ണമായ ദൈവീക കൂട്ടായ്മക്ക് മുഖാന്തിരമാകട്ടെയെന്നു ആശംസിച്ചു.

750 ­ല്‍ പരം സീറ്റുകളുള്ള സാങ്ച്വറിയും, 600­ല്‍ പരം സീറ്റുകളുള്ള സോഷ്യല്‍ ഹാളും ഉള്‍പ്പെടുന്ന പുതിയ പള്ളിയുടെ കൂദാശ ഈ വര്‍ഷം ഒടുവിലിലേക്ക് നടത്തത്തക്കവണ്ണമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ട്രസ്റ്റി തോമസ് സി. ജേക്കബ്ബിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരുന്നുവെന്ന് കണ്‍സ്ട്രക്ഷന്‍ കണ്‍വീനര്‍ പി. റ്റി. മാത്യു ചര്‍ച് ബില്‍ഡിംഗ് പ്രൊജക്റ്റിനെപ്പറ്റി ഹ്ര്വസ്വമായി സംസാരിച്ചപ്പോള്‍ സൂചിപ്പിച്ചു. റവ. എം . ജോണ്‍ അച്ഛന്റെ പ്രാര്‍ത്ഥനയോടെയും അഭിവന്ദ്യ ഫിലെക്‌സിനോസ് തിരുമേനിയുടെ ആശീര്‍വാദത്തോടെയും ചടങ്ങ് അവസാനിച്ചു. വന്നു ചേര്‍ന്ന എല്ലാവരും വിഭവസമൃദ്ധമായ ഡിന്നറില്‍ പങ്കു ചേരുകയും ചെയ്തു. വാര്‍ത്ത അറിയിച്ചത് ക്രിസ്‌റ്റോസ് എം.ടി.സി. അക്കൗണ്ടന്റ് ജോര്‍ജ് എം. കുഞ്ചാണ്ടി.