‘ക്ലീന്‍ കൊച്ചി’ക്ക് തുടക്കം കുറിച്ചു.

10:17 am 22/8/2016

download (7)

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ സ്വഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ചുവടുപിടിച്ച് എറണാകുളം നഗരത്തിലെ ആയിരത്തിലധികം ബാങ്ക് ഓഫീസര്‍മാരുടെ കൂട്ടായ്മയായ ബാങ്കേഴ്‌സ് ക്ലബ് ഗ്രേറ്റര്‍ കൊച്ചി, കൊച്ചി കോര്‍പ്പറേഷന്റെ സഹകരണത്തോടെ ‘ക്ലീന്‍ കൊച്ചി’ക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ‘ക്ലീന്‍ പാലാരിവട്ടം’ പരിപാടിയുടെ ഉദ്ഘാടനം പി.ടി.തോമസ് എം.എല്‍.എ നിര്‍വഹിച്ചു. മാലിന്യമുക്തമായ കൊച്ചിക്ക് വേണ്ടി ബാങ്കേഴ്‌സ് ക്ലബ് ഗ്രേറ്റര്‍ കൊച്ചി നേതൃത്വം നല്‍കുന്ന ഈ പദ്ധതി മറ്റു സംഘടനകള്‍ക്കും മാതൃകയാക്കാവുന്നതും പൊതുജനപങ്കാളിത്തത്തോടു കൂടി മാത്രമേ ഇതുപോലുള്ള പദ്ധതികള്‍ വിജയപ്രദമാകുകയുള്ളു എന്നും അദേഹം പറഞ്ഞു.
യോഗത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.മിനി മോള്‍ വി.കെ, കൗണ്‍സിലര്‍മാരായ ജോസഫ് അലക്‌സ്, ജെസി ജേക്കബ്, വ്യാപാരി വ്യവസായി ഏകോപന സമിതി പാലാരിവട്ടം പ്രസിഡന്റ് സി.എസ്.രാമചന്ദ്രന്‍, എഡ്രാക് പാലാരിവട്ടം മേഖല സെക്രട്ടറി സി.വി.ജോഷി, ജനകീയ വികസന സമിതി പാലാരിവട്ടം ചെയര്‍മാന്‍ എന്‍.ഗോപാലന്‍, സ്‌റ്റേറ്റ് ഫോറം പ്രസിഡന്റ് എബ്രഹാം തര്യന്‍, ജനറല്‍ സെക്രട്ടറി കെ.യു.ബാലകൃഷ്ണന്‍, ബാങ്കേഴ്‌സ് ക്ലബ് പ്രസിഡന്റ് വാസു എന്നിവര്‍ പ്രസംഗിച്ചു.