ക്‌നാനായ കാത്തലിക് റീജിയന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ സമാപനം –

08:58 am 16/9/2016

ജോണിക്കുട്ടി പിള്ളവീട്ടില്‍
Newsimg1_37615582
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ വച്ച് 2016 സെപ്റ്റംബര്‍ 10ന് ശനിയാഴ്ച റീജണല്‍ ദശാബ്ദി ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി ആഘോഷിച്ചു. രാവിലെ 8.30ന് സെന്റ് ­മേരീസ് പള്ളിയില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പൊലീത്തയുടെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച കൃതജ്ഞതാ ബലിയില്‍ റീജിയണിലെ എല്ലാ വൈദികരും സഹകാര്‍മ്മികരായിരുന്നു.

നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ ഇടവകകളില്‍ നിന്നും, മിഷനുകളില്‍ നിന്നുമായി വൈദികരും സന്യസ്തരും, പ്രതിനിധികളുമായി ഇരുനൂറ് പേര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് 10 മണിക്ക് ആരംഭിച്ച ക്‌നാനായ റീജണല്‍ പ്രതിനിധി സമ്മേളനം അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ഹൂസ്റ്റണ്‍ ഫൊറോന പള്ളി വികാരി ഫാ. സജി പിണര്‍ക്കയില്‍ തിരുവചനം വായിച്ച് ആത്മീയ വ്യാഖ്യാനം നല്‍കി.

റീജണല്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ റീജിയന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുകയും, ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. റീജിയന്റെ ചരിത്രപരവും, അജപാലനപരവുമായ വളര്‍ച്ചയെക്കുറിച്ച് ജോയി വാപ്പാച്ചിറ സംസാരിച്ചു. മാര്‍ മാത്യു മൂലക്കാട്ട് പ്രതിനിധി സമ്മേളനത്തിന്റെ വിഷയാവതരണ പ്രഭാഷണം നടത്തി.

ക്‌നാനായ സമുദായത്തിന്റെ പ്രേക്ഷിത സ്വഭാവവും സഭാത്മക ബന്ധങ്ങളും സവിശേഷ പ്രത്യേകതകളും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത മെത്രാപ്പൊലീത്ത തന്റെ സന്ദേശത്തില്‍ ഊന്നി പറഞ്ഞു. അതേ തുടര്‍ന്ന് ക്‌നാനായ റീജയണിലെ ഒമ്പത് മിഷനുകളും പന്ത്രണ്ട് ഇടവകകളും അവരുടെ അജപാലന വളര്‍ച്ചയെകുറിച്ചു നടത്തിയ പവര്‍പോയിന്റ് അവതരണം റീജിയണിന്റെ അജപാലന രംഗത്തെ അത്ഭുതാവഹമായ വളര്‍ച്ചയും സംഭാവനകളും പ്രതിഫലിപ്പിക്കുന്നവയായിരുന്നു.

കാനഡയിലെ പെന്‍ബ്രോക്ക് രൂപതാധ്യക്ഷന്‍ മാര്‍ മൈക്കിള്‍ മുര്‍ഹള്‍ തദവസരത്തില്‍ സന്നിഹിതനായിരുന്നു. തുടര്‍ന്ന് ക്‌നാനായ റീജിയണിന്റെ ഔദ്യോഗിക ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ പോര്‍ട്ടലിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം റീജിയണിലെ എല്ലാ പിആര്‍ഒമാരുടെയും സാന്നിധ്യത്തില്‍ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു.

ഉച്ചഭക്ഷണത്തിനുശേഷം പ്രതിനിധികളുടെ തുറന്ന ചര്‍ച്ചകള്‍ക്ക് വേദി ഒരുക്കപ്പെട്ടു. റീജിയന്റെ മുന്‍പോട്ടുള്ള വളര്‍ച്ചയ്ക്ക് അനിവാര്യമായ കര്‍മ്മപദ്ധതികള്‍ മിഷന്‍­ ഇടവക­ റീജണല്‍ തലങ്ങളില്‍ ആവിഷ്ക്കരിക്കുവാനുള്ള വിവിധ നിര്‍ദ്ദേശങ്ങളുമായി കുടുംബ നവീകരണത്തെ ലക്ഷ്യം വയ്ക്കുന്ന കുടുംബ സംഗമം റീജിയണല്‍ തലത്തില്‍ ഉണ്ടാകണമെന്ന ആശയം പ്രതിനിധികള്‍ ഐക്യകണ്‌ഠേന മുന്നോട്ടു വച്ചു. നമ്മുടെ യുവജനങ്ങളെ സഭയോട് ചേര്‍ത്തു നിര്‍ത്താന്‍ റീജണല്‍ തലത്തില്‍ സംവിധാനം ഉണ്ടാകണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ദൈവവിളി പ്രോത്സാഹനത്തിന് ഉതകുന്ന കുടുംബ സംവിധാനവും ഉണ്ടാകണം. ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന അസത്യ പ്രചരണങ്ങളെ അവഗണിച്ച്, സഭയുടെ നല്ല വശങ്ങളില്‍ ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും അങ്ങനെ ക്‌നാനായ െ്രെകസ്തവ സാന്നിധ്യം നോര്‍ത്ത് അമേരിക്കയില്‍ അനുഗ്രഹമാക്കണമെന്നും പൊതു നിര്‍ദ്ദേശമുണ്ടായി.

വൈകുന്നേരം അഞ്ച് മണിക്ക് പ്രതിനിധികളുമായി ഇടപഴകുവാന്‍ പിതാക്കന്മാരുടെ സാന്നിധ്യമുണ്ടായത് സഭാധികാരികളുമായി സൗഹൃദ ബന്ധങ്ങള്‍ സ്ഥാപിക്കുവാന്‍ സഹായകമായി. ആറു മണിക്കാരംഭിച്ച ക്‌നാനായ റീജിയണിന്റെ ദശാബ്ദി സമാപന സമ്മേളനം സിറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച് ബിഷപ് അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രസ്തുത യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപാതാധ്യക്ഷന്‍­ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണം നടത്തി. കാനഡയിലെ പെന്‍ബ്രോക്ക് രൂപതാധ്യക്ഷന്‍ മാര്‍ മൈക്കിള്‍ മുള്‍ഹര്‍, ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

റീജിയന്റെ സ്ഥാപനം വഴി ക്‌നാനായ സമൂഹത്തിനു കൈവന്ന അജപാലന മുന്നേറ്റങ്ങളെ സംബന്ധിച്ച് സമഗ്രമായ.ി ഒരു വിഷയാവതരണം ഫാ. ഏബ്രഹാം മുത്തോലത്ത് നടത്തി. സാബു മഠത്തിപറമ്പില്‍ പ്രതിനിധി സമ്മേളനത്തിന്റെ സമഗ്ര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്‌നാനായ കാത്തലിക് റീജണല്‍ !ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാല്‍ ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും, കണ്‍വീനര്‍ ജോയി വാച്ചാച്ചിറ സമ്മേളനത്തില്‍ സംബന്ധിച്ച എവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഷിക്കാഗോ മേള്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മേവുഡ് സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ പ്രതിനിധി അടങ്ങിയ വിവിധ കമ്മറ്റി അംഗങ്ങളാണ് ദശാബ്ദി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മേജര്‍ ആര്‍ച്ച് ബിഷപ്പിനോടും മറ്റ് വിശിഷ്ട വ്യക്തികളോടും കൂടിയുള്ള സ്‌നേഹവിരുന്നോടെ ദശാബ്ദി ആഘോഷങ്ങള്‍ക്ക് തിരശീല വീണു.