ക്‌നാനായ നൈറ്റും ക്രൈസ്റ്റ് വിന്‍ നൈറ്റും കെ വി ടിവിയില്‍ ശനി ഞായര്‍ ദിവസങ്ങളില്‍

08:01 am 26/11/2016

Newsimg1_16814450
ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക്ക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഷിക്കാഗോ ക്‌നാനായ നൈറ്റും കൈറോസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഷിക്കാഗോ സെന്റ് മേരീസ് പള്ളിയില്‍ വച്ച് നടത്തപ്പെട്ട െ്രെകസ്റ്റ് വിന്‍ നൈറ്റും കെ വി ടിവിയില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും ഷിക്കാഗോ സമയം നാലുമണിമുതല്‍ എട്ടുമണി മുതല്‍ െ്രെകസ്റ്റ് വിന്‍ നൈറ്റും തുടര്‍ന്ന് വൈകിട്ട് എട്ടുമണിമുതല്‍ ക്‌നാനായ നൈറ്റും സംപ്രേക്ഷണം ചെയ്യപ്പെടുന്നു.

ഈ രണ്ടു പരിപാടികളും ഞായറാഴ്ച്ചയും ഇതേ സമയത്ത് പുനഃ സംപ്രേക്ഷണം ചെയ്യുന്നതാണ്. റോക്കുവിലെ ചാനല്‍ സ്‌റ്റോറിലെ റിലീജിയസ് സെക്ഷനില്‍ നിന്നും സൗജന്യമായി കെ വി ടിവി കാണുവാന്‍ സാധിക്കും. കൂടാതെ മലയാളം ഐ പി ടിവി, ബോം ടിവി എന്നിവ ഉള്‍പ്പെടുന്ന യുണൈറ്റഡ് മീഡിയയിലും, ആന്‍ഡ്രോയിസ് ആപ്പിള്‍ പ്‌ളേ /ആപ് സ്‌റ്റോറുകളില്‍ നിന്നും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്ന KVTV ആപ്പിലൂടെയും www.kvtv.com എന്ന വെബ്‌സൈറ്റിലൂടെയും ഈ പരിപാടി കാണാവുന്നതാണ്.