ക്‌നാനായ റീജിയണ്‍ ന്യൂയോര്‍ക്കില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തി

09:38am 10/5/2016

– സാബു തടിപ്പുഴ
Newsimg1_69385829
ന്യൂയോര്‍ക്ക് : സീറോ മലബാര്‍ രൂപതാ ക്‌നാനായ റീജിയണ്‍ന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍ ക്‌നാനായ ഫോറോനാ പള്ളിയില്‍ വെച്ച് ഏപ്രില്‍ 29,30 മെയ് 1 എന്നീ തിയതികളില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തപ്പെട്ടു. ക്‌നാനായ റീജിയണ്‍ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീ. ടോണി പുല്ലാപ്പള്ളിയുടെ നേതൃത്വത്തില്‍ ചിക്കാഗോയില്‍ നിന്നുള്ള ബെന്നി കാഞ്ഞിരപ്പാറ, ജോണി തെക്കെപ്പറമ്പില്‍, ജയ കുളങ്ങര എന്നിവരും ന്യൂയോര്‍ക്കില്‍ നിന്ന് ഫാ. ജോസ് തറയ്ക്കല്‍, ഫാ.ജോസഫ് അദോപ്പള്ളി, ഫാ.റെന്നി കട്ടയില്‍ ശ്രീ. സാബു തടിപ്പുഴയും വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ എടുത്തു. ന്യൂയോര്‍ക്കിലെ വിവിധ ഭാഗങ്ങളിലുള്ള 20-ല്‍ പരം കുട്ടികള്‍ ഈ സെമിനാറില്‍ പങ്കെടുത്തു. സമാപന ദിനത്തില്‍ കോട്ടയം അതിരൂപതാ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ.ഒഴുങ്ങാലില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.