കർണാടകയിൽ പൊലീസ്​ ഒാഫീസർ ആത്​മഹത്യ ചെയ്​തു

04:30 PM 18/10/2016
download (1)
ബംഗളുരു: കർണാടകയിൽ പൊലീസ്​ ഒാഫീസറെ ആത്​മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തി. രാഘവേന്ദ്രയാണ് ​ബംഗളുരുവിൽ നിന്ന്​ 70 കിലോമീറ്റർ അകലെയുള്ള കോലാർ ​പൊലീസ്​ ​​​​​സ്​റ്റേഷനിൽ ആതമഹത്യ ചെയ്​തത്​. സർവീസ്​ റിവോൾവറിൽ നിന്ന്​ സ്വയം വെടിയുർത്തു രാഘവേന്ദ്ര മരിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ഇയാൾക്കെതിരെ ലോകായുക്​ത അന്വഷണം നടന്ന​​ു വരികയായിരുന്നു.

കഴിഞ്ഞ ജൂലൈയിൽ കർണാടകയിൽ ഗണപത്​ എന്ന പൊലീസുകാര​െൻറ മരണം വൻവിവാദങ്ങൾക്ക്​ വഴിവെച്ചിരുന്നു. ഇൗ മരണത്തിൽ കർണാടക ആഭ്യന്തര വകുപ്പുമന്ത്രി കെ.ജി ജോർജിനും രണ്ടു പൊലീസുകാർക്കും പങ്കുണ്ടെന്ന്​ ആരോപണം ഉയരുകയും ചെയ്​തു. ഇതേതുടർന്ന് ജോർജിന് മന്ത്രിസ്​ഥാനം രാജിവെച്ചിരുന്നു.