04:22 PM 14/05/2016
തിരുവനന്തപുരം: ഇടതുമുന്നണി സ്ഥാനാർഥി കെ.ബി. ഗണേഷ് കുമാറിന് വിജയാശംസയുമായി ജനപ്രിയ സിനിമാതാരം നിവിൻ പോളി. വിഡിയോ സന്ദേശത്തിലൂടെയാണ് നിവിൻ പോളി സഹപ്രവർത്തകനായ സിനിമാതാരത്തിന് ആശംസകൾ നേർന്നത്.
സമയമില്ലാത്തതുകൊണ്ടാണ് പത്തനാപുരത്തെത്താൻ കഴിയാത്തതെന്ന് പറഞ്ഞുകൊണ്ടാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്. പ്രവർത്തനശൈലി കൊണ്ട് തനിക്കേറ്റവും അധികം ബഹുമാനവും ആരാധനയും തോന്നിയ ആളാണ് ഗണേഷ്കുമാർ. അഴിമതി ഇല്ലാത്ത രാഷ്ട്രീയക്കാരനാണ് ഗണേഷെന്നും അദ്ദേഹത്തിന്റെ വിജയത്തിനായി എല്ലാ ആശംസകളും നേരുന്നുവെന്നും നിവിൻ വിഡിയോയിൽ പറയുന്നു.