ഗാന്ധിവധം: രാഹുല്‍ ഗാന്ധിയെ പിന്തുണച്ചു ഹിന്ദുമഹാസഭ

06:55pm 23/7/2016
download (4)
മീററ്റ്: മഹാത്മാ ഗാന്ധിയുടെ വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ യാതൊരു തെറ്റുമില്ലെന്നു ഹിന്ദുമഹാസഭ.

ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയുമായി ബന്ധമില്ലെന്ന ആര്‍എസ്എസിന്റെ നിലപാട് ശരിയല്ലെന്നു ഹിന്ദുമഹാസഭ ദേശീയ ആധ്യക്ഷന്‍ പ്രകാശ് കൗശിക് പറഞ്ഞു. ഗാന്ധിയെ വധിക്കണം എന്ന തീരുമാനത്തില്‍ തങ്ങളും ആര്‍എസ്എസും ഒറ്റക്കെട്ടായിരുന്നു.

ഗോഡ്‌സെയ്ക്കു ഞങ്ങളുമായി ബന്ധമുണ്്ടായിരുന്നു എന്നു സമ്മതിക്കുന്നതില്‍ മടിയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദപരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്നു രാഹുല്‍ ഗാന്ധി നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണു സംഘടനയുടെ പ്രതികരണം.