ഗാബോണില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കലാപം

09.44 AM 02-09-2016
2016_gabone
ആഫ്രിക്കയിലെ ഗാബോണില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ടു. ആയിരത്തിലധികം പേര്‍ അറസ്റ്റിലായി. പ്രതിപക്ഷ നേതാവ് ജാന്‍ പിംഗിനെ അനുകൂലിക്കുന്നവരാണ് കലാപം അഴിച്ചുവിട്ടത്. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചെന്നാണ് പ്രസിഡന്റ് അലി ബോംഗോയുടെ അവകാശവാദം.
ഭരണപക്ഷം തങ്ങളുടെ വോട്ടുകള്‍ മോഷ്ടിച്ചാണ് അധികാരം പിടിച്ചെടുത്തതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം, സുരക്ഷാസേന കലാപകാരികള്‍ക്കുനേരെ നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.