ഗാവയില്‍ പൊതുനിരത്തില്‍ മദ്യപിച്ചാല്‍ 10,000 രൂപ പിഴ

11:00AM 9/8/2016
download (4)
പനാജി: ഗോവയിലെ പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചാല്‍ 10,000 രൂപ വരെ പിഴ ഈടാക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍. ബീച്ച്, റോഡുകള്‍ എന്നിവിടങ്ങളില്‍ വര്‍ധിച്ചുവരുന്ന മദ്യ ഉപയോഗം മൂലം നിരവധി പരാതികളാണു ദിനംപ്രതി ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണു എക്‌സൈസ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമം നടപ്പാക്കാനാണു സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 1,000 രൂപ മുതല്‍ 10,000 രൂപ വരെയാണു പിഴയീടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.