ഗുജറാത്ത്​ മുഖ്യമന്ത്രി സ്​ഥാനത്തേക്ക്​ അമിത്​ഷായെ പരിഗണിച്ചിട്ടില്ല –വെങ്കയ്യ

01;00pm 03/08/2016
download
ന്യൂഡൽഹി​: ഗുജറാത്ത്​ മുഖ്യമന്ത്രി സ്​ഥാനത്തേക്ക്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായെ പരിഗണിച്ചിട്ടില്ലെന്ന്​ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇന്ന്​ ചേർന്ന ബി.ജെ.പി പാർലമെൻററി ബോർഡ്​​ യോഗത്തിന്​ ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കവെയാണ്​ അദ്ദേഹം ഇക്കാര്യം അറിയിച്ചത്​.

ഗുജറാത്തിലെ ബി.ജെ.പിയുടെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാനാണ്​ യോഗം ചേർന്നത്​. മുതിർന്ന നേതാക്കളായ നിതിൻ ഗഡ്​കരിയെയും സരോജ്​ പാണ്ഡേയേയും നിരീക്ഷകരായി ഗുജറാത്തിലേക്ക്​ അയക്കാനും സംസ്​ഥാനത്ത്​ നിയമസഭാ കക്ഷിയോഗം ​ചേർന്ന്​ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനും യോഗം തീരുമാനിച്ചു.

ഗുജറാത്തിൽ ബി.ജെ.പിയുടെ ശക്​തി നഷ്​ടപ്പെടുകയാണെന്നും ശക്​തമായ നേതൃത്വത്തെ ആവശ്യമുണ്ടെന്നുമാണ്​​ ആർ.എസ്​.എസി​െൻറ വാദം