ഗുജറാത്ത് ലയണ്‍സിനെ തകര്‍ത്ത് ഡല്‍ഹി

10:00 am 04/05/2016
download
രാജ്കോട്ട്: ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ലയണ്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് അഞ്ചാം ജയം. സ്കോര്‍: ഗുജറാത്ത് 20 ഓവറില്‍ ഏഴിന്149. ഡല്‍ഹി 17.2 ഓവറില്‍ രണ്ടിന് 150. 40 പന്തില്‍ 69 റണ്‍സ് നേടിയ റിഷഭ് പന്ത്, 45 പന്തില്‍ 46 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡി കോക്ക് എന്നിവരാണ് ഡല്‍ഹിക്ക് അനായാസ ജയമൊരുക്കിയത്. സഞ്ജു വി. സാംസണ്‍ 19ഉം ജെ.പി. ഡുമിനി 13ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ രണ്ടു വിക്കറ്റ് നേടിയ ഷെഹ്ബാസ് നദീം, ഓരോ വിക്കറ്റ് നേടിയ ക്രിസ് മോറിസ്, ക്യാപ്റ്റന്‍ സഹീര്‍ ഖാന്‍, മുഹമ്മദ് ഷമി, അമിത് മിശ്ര എന്നിവരുടെ അച്ചടക്കമുള്ള ബൗളിങ്ങാണ് കരുത്തരായ ഗുജറാത്തിനെ ശരാശരിയിലൊതുക്കിയത്. 53 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്, 36 റണ്‍സെടുത്ത രവീന്ദ്ര ജദേജ, 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ സുരേഷ് റെയ്ന എന്നിവരാണ് ഗുജറാത്ത് നിരയില്‍ തിളങ്ങിയത്