ഗുജറാത്ത് സര്‍ക്കാര്‍ 10 ശതമാനം സാമ്പത്തിക സംവരണം പ്രഖ്യാപിച്ചു

06:10pm 29/04/2016
download (3)
ഗാന്ധിനഗര്‍: ദരിദ്ര വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ 10 ശതമാനം സാമ്പത്തിക സംവരണം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ മേഖലയിലുമാണ് സംവരണം ബാധകമാക്കുക.

ജനറല്‍ വിഭാഗത്തില്‍പ്പെട്ട ആറ് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണാനുകൂല്യം ലഭിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം മെയ് ഒന്നിന് പുറത്തുവരുമെന്ന് തൊഴില്‍ മന്ത്രി വിജയ് റുപാനി അറിയിച്ചു.

സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ പട്ടേല്‍ സമുദായത്തിനും സര്‍ക്കാര്‍ സംവരണാനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്.