ഗുഡലൂപ്പെ തീര്‍ത്ഥാടനം 2017 മാര്‍ച്ച് 2 വ്യാഴം മുതല്‍ 6 തിങ്കള്‍ വരെ

10:59 am 22/11/2016

ബിനോയി കിഴക്കനടി
Newsimg1_56827874
മെക്‌സിക്കോയിലെ വിശ്വപ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഗ്വാഡലൂപ്പെ ബസലിക്കയിലേയ്ക്ക് ഷിക്കാഗോ തിരുഹൃദയ ഫൊറോനായുടെ ആഭിമുഖ്യത്തില്‍ 2017 മാര്‍ച്ച് 2 വ്യാഴാഴ്ച രാവിലെ ആരംഭിച്ച് 6 തിങ്കളാഴ്ച വൈകുന്നേരം അവസാനിക്കത്തക്കവിധം ഭക്തിനിര്‍ഭര വും ആനന്ദപ്രദവുമായ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. ഇതോടോപ്പം മെക്‌സിക്കോയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരികവും കലാപരവുമായ മറ്റു സ്ഥലങ്ങളും സന്ദര്‍ശിക്കുന്നതാണ്. ഫീസ് $ 1,050. രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.

ഗ്വാഡലൂപ്പെ തീര്‍ത്ഥാടനങ്ങള്‍ക്കു നേതൃത്വം നല്കി പരിചയമുള്ള ഫൊറോനാ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഈ തീര്‍ത്ഥാടനത്തിനു നേതൃത്വം നല്കുന്നു. മാത്യൂസ് പില്‍ഗ്രിമേജാ ണ് യാത്രാക്രമീകരണങ്ങള്‍ ചെയ്യുന്നത്. യാത്രചെലവ് $1,050.

ഇതില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ താഴെപറയുന്ന ആരുടെയെങ്കിലും പക്കല്‍ റെജിസ്‌ട്രേഷന്‍ ഫോം, പാസ്‌പോര്‍ട്ടിന്റെ കോപ്പി,SHKC PARISH എന്നെ പേരില്‍ $1,050 ന്റെ ചെക്ക് എന്നിവ നല്കി നവംബര്‍ 30നകം രജിസ്റ്റര്‍ ചെയ്യുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കായിരിക്കും ഇതില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി ഇന്‍ഡിക്കുഴി 8476747869, തമ്പിച്ചന്‍ ചെമ്മാച്ചേല്‍ 6307886486, ഗ്രേസി വാച്ചാച്ചിറ 8479104621.