ഗുണ്ടാവിളയാട്ടം : ഒരു മാസത്തിനുളളില്‍ കൊല്ലപ്പെട്ടത് ഒരു വിദ്യാലയത്തിലെ നാലു വിദ്യാര്‍ത്ഥികള്‍

08:27 pm 4/10/2016

പി. പി. ചെറിയാന്‍
Newsimg1_38241958
ബ്രാന്റന്‍വുഡ്(ന്യൂയോര്‍ക്ക്): സെപ്റ്റംബര്‍ മാസം ഗുണ്ടാ വിളയാട്ടത്തിനും സംഘര്‍ഷത്തിനും ഇരയായി ജീവന്‍ വെടിയേണ്ടി വന്നത് നാലു വിദ്യാര്‍ത്ഥികള്‍ക്ക് ! ലോങ്ങ് ഐലന്റിലെ ബ്രണ്ടന്‍വുഡ്‌ ൈഹസ്കൂളിലെ നാലു വിദ്യാര്‍ത്ഥികളാണ് ദിവസങ്ങള്‍ ഇടവിട്ട് ക്രൂരമായി കൊല്ലപ്പെട്ടത്. തുടക്കം സെപ്റ്റംബര്‍ 13 ന് 16­ാം ജന്മദിനം ആഘോഷങ്ങള്‍ നടക്കാനിരിക്കെ തലേ ദിവസം കൊല്ലപ്പെട്ടത് നിസ മിക്കന്‍സ് എന്ന വിദ്യാര്‍ത്ഥി. തൊട്ടടുത്ത ദിവസം ശരീരമാസകലം ക്രൂരമായി മര്‍ദ്ദനമേറ്റ് മരിച്ചത് നിസയുടെ ആത്മാര്‍ത്ഥ സുഹൃത്തായ പതിനാറുകാരന്‍ കയ് ല ക്യുവാന്‍സ് ബാസ്ക്കറ്റ്‌ബോള്‍ കോര്‍ട്ടിലും വിദ്യാലയത്തിലും ഇണപിരിയാത്ത കൂട്ടുകാരായിരുന്നു ഇരുവരും. ചില ദിവസങ്ങള്‍ക്കുശേഷം ടൗണിന്റെ ഉള്‍പ്രദേശത്തെ ഇന്‍ഡസ്ട്രിയല്‍ ഏരിയായില്‍ നിന്നും കണ്ടെടുത്തത് 19 വയസുളള ഓസ്കര്‍, 15 വയസ്സുളള മിഗള്‍ ഗാര്‍സിയാ എന്നീ രണ്ടു വിദ്യാര്‍ത്ഥികളുടെ ചീഞ്ഞഴുകിയ മൃതദേഹങ്ങള്‍. വിദ്യാര്‍ത്ഥികളും അധ്യാപകരും ഈ സംഭവങ്ങളെ തുടര്‍ന്ന് പരിഭ്രാന്തരാണ്. ഗുണ്ടാ സംഘങ്ങളുടെ ഭീഷണിയെ തുടര്‍ന്ന് പുറത്തിറങ്ങി നടക്കുന്നതിനു പോലും ഇവര്‍ക്ക് സാധിക്കുന്നില്ല. 2010 മുതല്‍ ലോങ്ങ് ഐലന്റില്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്ന ങട 13 എന്ന സല്‍വഡോറസ് ഗാങ്ങാണ് ഇതിനു പുറകിലെന്ന് ലൊ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പറഞ്ഞു. ഈ സംഭവത്തില്‍ ഒരു പ്രതി ഫെഡറല്‍ കസ്റ്റഡിയിലാണെന്ന് ഡഫ് ലോക്ക് കൗണ്ടി പൊലീസ് കമ്മീഷണര്‍ തിമോത്തി സിനി പറഞ്ഞു.