ഗുലന്‍ ഭീകരസംഘം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി തുര്‍ക്കി

09:56 am 22/08/2016

download
ന്യൂഡല്‍ഹി: അക് പാര്‍ട്ടി ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച ഫത്ഹുല്ല ഗുലന്‍ ഭീകരസംഘം (എഫ്.ഇ.ടി.ഒ) ഇന്ത്യയിലേക്കും നുഴഞ്ഞുകയറിയതായി തുര്‍ക്കി. സംഘം ലോകത്തിന്‍െറ മറ്റു ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും രഹസ്യസ്വഭാവത്തിലുള്ള ക്രിമിനല്‍ നെറ്റ്വര്‍ക് സ്ഥാപിച്ചിരുന്നതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലുത് കാവുസോഗ്ലു ആണ് വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഏതെങ്കിലും രാജ്യത്ത് എഫ്.ഇ.ടി.ഒയുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമായാല്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.