ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മലയാളി വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥിനികള്‍ റാഗ് ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലും ഇടപെടുന്നു. സംഭവം നടന്ന ഗുല്‍ബര്‍ഗ അല്‍ ഖമര്‍ കോളജിന്റെ അംഗീകാരം റദ്ദാക്കിയേക്കുമെന്ന് കൗണ്‍സില്‍ അധ്യക്ഷന്‍ ടി.എസ്.ദിലീപ് കുമാര്‍ പറഞ്ഞു.
യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കോളജ് പ്രവര്‍ത്തിച്ചതെന്ന് കണ്‌ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കോളജിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായി. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അറിയിച്ചു.