ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും തോൽവി

12:07 am 17/08/2016
images
റിയോ: ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും തോൽവി. 98 കിലോഗ്രാം ഗ്രീക്കോ- റോമൻ വിഭാഗത്തിൽ തുർക്കി താരം സെൻക് ഇൽഡമിനോട് പരാജയപ്പെട്ട് ഇന്ത്യൻ താരം ഹർദീപ് സിങ് പുറത്തായി. സ്കോർ (2-1). ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഗ്രീക്കോ – റോമൻ 85 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ രവീന്ദർ ഖത്രി പുറത്തായിരുന്നു. ഹംഗറിയുടെ വിക്ടർ ലോറിൻസ് ആണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.