ഗൃഹനാഥനേയും മകനേയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം: പ്രതിഷേധവുമായി നാട്ടുകാർ

11:20 AM 21/07/2016
download (5)
ഇരവിപുരം: ഗൃഹനാഥനേയും മകനേയും മയക്കുമരുന്നുമാഫിയാ സംഘം മാരകമായി വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യുവാൻ പൊലീസ് വിമുഖത കാട്ടുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ബൈപാസ് റോഡ് ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വ്യാഴാഴ്ച രാവിലെ 9 മണിയോടെ പാലത്തറയിലാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. ഇക്കഴിഞ്ഞ ആറാം തീയതി അർധരാത്രിയിലാണ് വള്ളുവൻ തറ തൊടിയിൽ വീട്ടിൽ ബേബി കുട്ടൻ (57) മകൻ ദിനേശ് 33 എന്നിവരെ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം വീടുകയറി വെട്ടിപരിക്കേൽപ്പിച്ചത്. മാരകമായി വെട്ടേറ്റ ദിനേശ് ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. കേസിലെ മൂന്നാം പ്രതി കോടതിയിൽ കീഴടങ്ങിയിരുന്നു.