ഗൃഹനാഥന്റെ വേട്ടേറ്റ് ഭാര്യയും മകനും മരിച്ചു; ഒരു മകന് ഗുരുതര പരിക്ക്

09.27 AM 05-09-2016
MOOVATTUPUZHA PRATHI VISWANADHAN (SUSPECT)
മൂവാറ്റുപുഴ: ഗൃഹനാഥന്റെ വേട്ടേറ്റ് ഭാര്യയും മകനും മരിച്ചു. മൂത്ത മകന് ഗുരുതരമായി പരിക്കേറ്റു. ആയവന ഏനാനല്ലൂര്‍ ഷാപ്പുംപടി മങ്കുന്നേല്‍ വിശ്വാനാഥന്റ ഭാര്യ ഷീല(45), മകന്‍ വിബിന്‍(19)എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മുത്തമകന്‍ വിഷ്ണു(21)വിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഥിരമായി മദ്യപിച്ചെത്തുന്ന വിശ്വാനാഥന്റെ വീട്ടില്‍ വഴക്ക് ഉണ്ടാക്കുന്നത് പതിവായിരുന്നു. ഇന്നലെയും ഭാര്യയുമായി വിശ്വനാഥന്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടെങ്കിലും ആദ്യം നാട്ടുകാര്‍ കാര്യമാക്കിയില്ല. എന്നാല്‍ പതിവിന് വിപരീതമായി അമ്മയുടെയും മക്കളുടെയും കൂട്ട നിലവിളി കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയത്തിയപ്പോഴേക്കും വിശ്വനാഥന്‍ ഓടി രക്ഷപ്പെടുകായിരുന്നു. വേട്ടേറ്റ് രക്തം വാര്‍ന്ന് ഇളയ മകന്‍ വിബിന്‍ മുറ്റത്ത് കിടക്കുന്നതാണ് നാട്ടുകാര്‍ ആദ്യം കണ്ടത്. തുടര്‍ന്ന് വീടിന്റെ ഉള്ളില്‍ കയറിവരാണ് ഷീലയും വിഷ്ണുവും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടന്‍ നാട്ടുകാര്‍ മൂവരെയും ആദ്യം മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഷീലയുടെയും വിബിന്റെയും ജീവന്‍ രക്ഷിക്കായല്ല.
സാരമായ പരിക്കേറ്റ വിഷ്ണു തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. മൂവരുടെയും ദേഹമാസകലം വേട്ടേറ്റ നിലയിലായിരുന്നു. ഷീലയുടെ കുടല്‍മാല പുറത്ത് വന്ന നിലയിലാന്നു. ആനക്കാരനായിരുന്ന വിശ്വനാഥന്‍ ആനയെ മെരുക്കാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് അരും കൊല നടത്തിയത്. വിബിന്‍ തൃപ്പൂണിത്തറ അത്തച്ചമയ ഘോഷയാത്രയിലെ ചെണ്ടമേളത്തില്‍ പങ്കെടുത്തശേഷം തിരികെ വീട്ടില്‍ വന്നപ്പോള്‍ അമ്മയെയും സഹോദരനെയും പിതാവ് അക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വെട്ടേറ്റത്. പോത്താനിക്കാട്, കല്ലുര്‍ക്കാട് സ്റ്റേഷനുകളിലെ പോലിസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. സി.പി.എം ഏരിയാ സെക്രട്ടറി എം.ആര്‍ പ്രഭാകരന്റെ ഇളയ സഹോദരനാണ് ഒളിവില്‍ പോയ വിശ്വനാഥന്‍.