ഗെയിം കളിച്ചപ്പോള്‍ ശല്യപ്പെടുത്തിയ മകളെ ശ്വാസം മുട്ടിച്ച് കൊന്ന പിതാവിന് വധശിക്ഷ

04:30pm 27/04/2016
images (2)
വാഷിങ്ടണ്‍: കമ്പ്യൂട്ടര്‍ ഗെയിം കളിച്ചപ്പോള്‍ ശല്യപ്പെടുത്തിയെന്നാരോപിച്ച് രണ്ട് വയസുകാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പിതാവിന് യു.എസ് കോടതി വധശിക്ഷ വിധിച്ചു. ആന്റണി മീഖായേല്‍ എന്ന 31കാരാണ് മനസാക്ഷിയെ നടുക്കുന്ന കുറ്റകൃത്യം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ടെക്‌സാസിലാണ് കേസിനാസ്പദമായ സംഭവമുണ്ടയത്.

ഗെയിമില്‍ മുഴുകിയിരുന്നപ്പോള്‍ മകള്‍ എല്ലി സാന്‍േറഴ്‌സ് ഇയാളുടെ ശ്രദ്ധ തെറ്റിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ശക്തിയായി പ്രഹരിച്ച ശേഷം മുഖത്ത് അമര്‍ത്തിപ്പിടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് പെണ്‍കുട്ടിയെ സഹോദരന്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.