ഗോൾഫ് ഇതിഹാസം അർനോൾഡ് പാമർ അന്തരിച്ചു

09:08 AM 26/09/2016
images (2)
പെൻസിൽവാനിയ: ഗോൾഫ് ചരിത്രത്തിലെ ഇതിഹാസ താരം അർനോൾഡ് പാമർ അന്തരിച്ചു. 87 വയസ്സായിരുന്നു. ഗോൾഫ് വീക്ക് മാഗസിൻ കുടുംബവൃത്തങ്ങളിൽ നിന്നും മരണം സ്ഥിരീകരിച്ചു. പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ ഞായറാഴ്ചയായിരുന്നു മരണം. കഴിഞ്ഞ കുറച്ചു കാലമായി പാമർ വാർധക്യസഹജമായ അവശത അനുഭവിക്കുകയായിരുന്നു.