ഗോപിയോ ബിസിനസ് കോണ്‍ഫറന്‍സിന്റേയും ആനുവല്‍ ഗാലയുടേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

02.25 PM 07/11/2016
unnamed
ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (ഗോപിയോ) ബിസിനസ് കോണ്‍ഫറന്‍സിന്റേയും, ആനുവല്‍ ഗാലയുടേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെമ്പേഴ്‌സിന്റേയും വൈസ് റോയി ഓഫ് ഇന്ത്യ റെസ്റ്റോറന്റില്‍ വച്ചു നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ അറിയിച്ചു. നവംബര്‍ 13-ന് ഓക്ബ്രൂക്ക് മാരിയോട്ടില്‍ (1401 W. 22NOST. Oakbrook) വച്ച് വൈകുന്നേരം 5.30-ന് പരിപാടി ആരംഭിക്കും.

ഇന്ത്യയുടെ ടെലികമ്യൂണിക്കേഷന്‍ ഇന്‍ഡസ്ട്രി ലോകത്തിന്റെ നെറുകയില്‍ എത്തിച്ചതും, അമേരിക്കയിലെ സി-സാം കോര്‍പ്പറേഷന്റെ ചെയര്‍മാനും, ഇന്ത്യന്‍ പ്രധാനമന്ത്രിമാരായിരുന്ന രാജീവ് ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവരുടെ ഉപദേഷ്ടാവുമായിരുന്ന സാം പിട്രോഡയാണ് ഈവര്‍ഷത്തെ ‘ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്’ ജേതാവ്. ‘കമ്യൂണിറ്റി ലീഡര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് അമേരിക്കയിലെ വ്യവസായ പ്രമുഖനായ ദീപക് വ്യാസിനാണ്. ഇവരെ കൂടാതെ അമേരിക്കന്‍ കോര്‍പറേഷനുകളിലെ വിവിധ വ്യവസായ പ്രമുഖര്‍, സെനറ്റര്‍മാര്‍, കോണ്‍ഗ്രസ്മാന്‍, സ്റ്റേറ്റ് റെപ്രസന്റേറ്റീവുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്തം, കോമഡി ഷോ, ഡി.ജെ. മ്യൂസിക് നൈറ്റ് എന്നിവ പരിപാടികള്‍ക്ക് മാറ്റുകൂട്ടും. ടിക്കറ്റുകള്‍ gopiochicago.org -ല്‍ നിന്ന് ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് gladsonvarghese@sbcglobal.net- ല്‍ ബന്ധപ്പെടാവുന്നതാണ്.

വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ച് TV ASIA, Hi INDIA, Desi Talk, India Tribune, Desi Times, India Post എന്നിവര്‍ പങ്കെടുത്തു.