ഗോപി സുന്ദറിനു കടുത്ത ഒരു ആരാധിക;

06:47PM 30/4/2016
images (2)

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് ആരാധികമാരുടെ കാര്യത്തില്‍ കുറവൊന്നും ഇല്ല. മലയാളി നടിമാര്‍ക്കിടയില്‍ ഇപ്പോള്‍ ഗോപി സുന്ദറിന് കടുത്ത ഒരു ആരാധിക ഉണ്ടായിട്ടുണ്ട്. മറ്റാരുമല്ല നടി വേദികയാണു ഗോപി സുന്ദറിന്റെ കടുത്ത ഫാനായി മാറിരിക്കുന്നത്. ഗോപിയുടെ ജെയിംസ് ആന്റെ് ആലീസിലെ ഗാനങ്ങള്‍ കേട്ടിട്ട് ഒരു രക്ഷയും ഇല്ലന്നു വേദിക ട്വിറ്ററില്‍ കുറിച്ചു. അത് അത്രയ്ക്കു മനോഹരമാണെന്നും ഇവര്‍ പറയുന്നു.
നടിയുടെ പുതിയ ചിത്രമായ ജെയിംസ് ആന്റെ് ആലീസിലെ ഗാനങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ഗോപിസുന്ദറാണ്. താന്‍ മലയാളത്തില്‍ അഭിനയിച്ച മറ്റു ചിത്രങ്ങളിലെ പാട്ടുകളുടെ സംവിധായകര്‍ക്കൊന്നും തന്നില്‍ ഇത്രയതികം അത്ഭുതം സൃഷ്ട്ടിക്കാന്‍ കഴിഞ്ഞിട്ടില്ലന്നും താരം പറയുന്നു.
ജെയിംസ് ആന്റെ് ആലീസ് എന്ന ചിത്രത്തില്‍ പൃഥ്വിരാജാണു നായകനായി എത്തുന്നത്. വേദികയാണ് നായിക.സുജിത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം തിയേറ്ററുകളില്‍ എത്തും.