ഗോല്‍മാല്‍ 4ല്‍ ആലിയ ഭട്ട്

03:08pm 8/8/2016
download (3)
രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഗോല്‍മാല്‍ പരമ്പരയിലെ പുതിയ ചിത്രം ഗോല്‍മാല്‍ 4ല്‍ ആരായിരിക്കും നായിക ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ബോളിവുഡിലെ യുവനായിക ആലിയ ഭട്ട് ആയിരിക്കും ഗോല്‍മാല്‍ 4ല്‍ നായികയായി അഭിനയിക്കുക എന്നാണ് വിവരം. കരീന കപൂറിനെയായിരുന്നു ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ കരീന ഗര്‍ഭിണിയായതിനാല്‍ ചിത്രവുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ആലിയയെ തെരഞ്ഞെടുത്തത്.

കഴിഞ്ഞ ദിവസം ആലിയയുടെ മാനേജര്‍ രോഹിത് ഷെട്ടിയുടെ മുംബൈ അന്ധേരിയിലുള്ള ഓഫീസിലെത്തി രോഹിതുമായി ചര്‍ച്ച നടത്തിയിരുന്നു. ബോളിവുഡില്‍ ആലിയയ്ക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. ഷാരൂഖ് ഖാന്‍ നായകനാകുന്ന ഡിയര്‍ സിന്ദഗിയാണ് ആലിയ അഭിനയിച്ച ഉടന്‍ പുറത്തിറങ്ങുന്ന ചിത്രം. നവംബര്‍ 25നാണ് ചിത്രത്തിന്റെ റിലീസ്. വിദ്യാബാലന്‍ അഭിനയിക്കുന്ന കഹാനി 2വിലും വരുണ്‍ ധവാന്‍ നായകനാകുന്ന ബദരീനാഥ് കി ദുല്‍ഹാനിയയിലും താരം അഭിനയിക്കും.