ഗോള്‍ഫ് താരം ജേസണ്‍ ഡേ ഒളിമ്പിക്‌സില്‍ നിന്നു പിന്മാറി

03:29pm 29/6/2016

download (4)
സിഡ്‌നി: ലോക ഒന്നാം നമ്പര്‍ ഗോള്‍ഫ് താരം ജേസണ്‍ ഡേ ഒളിമ്പിക്‌സില്‍ നിന്നു പിന്മാറി. സിക്ക വൈറസ് ഭീതിയേത്തുടര്‍ന്നാണ് താന്‍ പിന്മാറുന്നതെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഭാവി ജീവിതത്തെക്കുറിച്ച് ആകുലതകളുള്ളതുകൊണ്ടാണു പിന്മാറ്റമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1904 നു ശേഷമാണു ഗോള്‍ഫ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തുന്നത്.

നേരത്തെ മറ്റു നാലു ഗോള്‍ഫ് താരങ്ങളും ഒളിമ്പിക്‌സില്‍ നിന്നു പിന്മാറിയിരുന്നു.