ഗ്യാലക്‌സി നോട്ട് 7 പൊട്ടിത്തെറിക്കുന്നതിന് കാരണം വ്യക്തമാക്കി സാംസങ്ങ്

07:30 am 13/9/2016
images (5)
മുംബൈ: സാംസങ് ഗ്യാലക്‌സി നോട്ട് 7 സ്മാര്‍ട്ട് ഫോണുകള്‍ തീപിടിച്ചു പൊട്ടിത്തെറിച്ചെന്ന വാര്‍ത്തകള്‍ക്കു വിശദീകരണം നല്‍കി കമ്പനി അധികൃതര്‍ രംഗത്ത്. നിര്‍മാണത്തിലെ പിഴവു മൂലം ബാറ്ററി അമിതമായി ചൂടാകുന്നതാണു തീപിടിക്കാനുള്ള കാരണമെന്നന്നാണ് വിശദീകരണം.
ബാറ്ററിയുടെ ആനോഡ് കാഥോഡ് ഭാഗങ്ങള്‍ ചേരുന്ന അവസ്ഥയില്‍ സെല്‍ അമിതമായി ചൂടാകുന്നു. ഇതു ചില ഫോണുകള്‍ തീപിടിക്കുന്നതിലേക്കു വഴിവച്ചു. അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന പിഴവാണിത്.ഉപയോക്താക്കളുടെ സുരക്ഷ വലുതാണ്, അതിനാല്‍ വിറ്റഴിച്ച എല്ലാ ഫോണുകള്‍ക്കും പകരം തകരാര്‍ പരിഹരിച്ച പുതിയ ഫോണ്‍ നല്‍കുമെന്നും ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റിലൂടെ സാംസങ് വക്താവ് വ്യക്തമാക്കി.
നേരത്തെ ഇന്ത്യന്‍ വിമാനങ്ങളില്‍ അടക്കം സാംസങ്ങ് നോട്ട് 7 കൊണ്ടുപോകുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സാംസങ്ങ് ഗ്യാലക്‌സി നോട്ട് കത്തിയത് മൂലം ഒരു വാഹനം പൊട്ടിത്തെറിച്ചതും വാര്‍ത്തയായിരുന്നു.