ഗ്രഗ് ബര്‍ക്ക്, പലോമ ഗാര്‍സ്യ വത്തിക്കാന്‍ പ്രസ് ഓഫീസ് മേധാവികള്‍

11:44am 12/7/2106

Newsimg1_403677
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ മേധാവിയായി അമേരിക്കക്കാരനായ ഗ്രഗ് ബര്‍ക്കിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഡെപ്യൂട്ടി വക്താവായി സ്പാനിഷ് മാധ്യമ പ്രവര്‍ത്തക പലോമ ഗാര്‍സ്യയെയും നിയമിച്ചു.

ആദ്യമായാണ് ഒരു വനിതയെ ഈ തസ്തികയില്‍ നിയമിക്കുന്നത്. പത്തുവര്‍ഷം സേവനം പൂര്‍ത്തിയാക്കി ഇപ്പോഴത്തെ വക്താവായ ഫ്രെഡറിക്കോ ലൊംബാര്‍ഡി(74) ഓഗസ്റ്റ് ഒന്നിന് സ്ഥാനമൊഴിയും. ഇതെത്തുടര്‍ന്നു പുതിയ നിയമനങ്ങള്‍ പ്രാബല്യത്തില്‍ വരും.

ഫോക്‌സ് ന്യൂസിന്റെ മുന്‍ റിപ്പോര്‍ട്ടറായ അമ്പത്താറുകാരന്‍ ബ്രൂക്ക് കാത്തലിക് വീക്കിലിയുടെ റോം ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടൈംവാരികയിലും സേവനം അനുഷ്ഠിച്ചു