ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിള്‍ അവധിക്കാല മലയാളം ക്ലാസ്

08-53 PM 15-06-2016
GSChuston_pic3
ജോയിച്ചന്‍ പുതുക്കുളം

ഹൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന അവധിക്കാല മലയാളം ക്ലാസിന്റെ എട്ടാമത് ബാച്ചിന്റെ ക്ലാസുകള്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി സ്‌കാര്‍സ് ഡേയില്‍, ഹാരിസ് കൗണ്ടി പബ്ലിക് ലൈബ്രറിയുടെ ഹാളില്‍ വച്ചു നടത്തുന്നതാണ്.

ജൂലൈ 6നു ബുധനാഴ്ച തുടങ്ങുന്ന ക്ലാസ് രാവിലെ 10 മുതല്‍ 12 വരെയാണ് നടത്തുന്നത്. അതുകൂടാതെ വിദ്യാര്‍ത്ഥികളുടേയും, രക്ഷിതാക്കളുടേയും സൗകര്യാര്‍ത്ഥം തുടക്കക്കാര്‍ക്കുവേണ്ടി ശനിയാഴ്ച തോറും 10 മുതല്‍ 1 വരെ ഒരു സെഷന്‍കൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. 6 വയസു മുതല്‍ 15 വയസുവരെയുള്ള കുട്ടികളെ നമ്മുടെ ഭാഷയായ മലയാളം സംസാരിക്കാനും എഴുതാനും വായിക്കാനും പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമൊപ്പം തന്നെ നമ്മുടെ സംസ്‌കാരവും മൂല്യങ്ങളും കുട്ടികള്‍ക്കു പകര്‍ന്നുനല്‍കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ജി.എസ്.സി ഹൂസ്റ്റണ്‍ ഈ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

പ്രധാന അധ്യാപികയായ സൂസന്‍ വര്‍ഗീസ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ജി.എസ്.സി ഹൂസ്റ്റണ്‍ ഫെയ്‌സ് ബുക്ക് പേജ് സന്ദര്‍ശിക്കുകയോ സെക്രട്ടറി സിറില്‍ രാജന്‍, ക്ലാസ് കോര്‍ഡിനേറ്റര്‍ ജെസി സാബു, ആനി ജോര്‍ജ് എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യുക. ഫോണ്‍: 832 910 7296, 281 450 9730, ഇമെയില്‍: gsc.huston@yahoo.com